റോയൽസ് ഡെസേർട്ട് ക്രിക്കറ്റ്: റൈസിങ് സ്റ്റാർ സി.സി ജേതാക്കൾ
text_fieldsറോയൽസ് ഡെസേർട്ട് ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ റൈസിങ് സ്റ്റാർ സി.സി ടീം
കുവൈത്ത് സിറ്റി: കുവൈത്ത് റോയൽസ് ഡെസേർട്ട് ചാമ്പ്യൻസ് ടി 20 കപ്പ് സീസൺ മൂന്നിൽ മുത്തമിട്ട് റൈസിങ് സ്റ്റാർ സി.സി കുവൈത്ത്. യൂസഫ് ക്രിക്കറ്റ് ക്ലബിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്ചെയ്ത റൈസിങ് സ്റ്റാര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. 68 പന്തില്‍ 143 റണ്‍സ് എടുത്ത നദീമാണ് ഫൈനലിലെ താരം. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയേഷ് കൊട്ടോളയുമായി ചേർന്ന് പടുത്തുയർത്തിയ 223 റൺസിെൻറ റെക്കോഡ് കൂട്ടുകെട്ടാണ് കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
263 റൺസിെൻറ വിജയലക്ഷ്യവുമായി ഇറങ്ങിയ യൂസഫ് ക്രിക്കറ്റ് ക്ലബിന് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. കുവൈത്തിലെ 10 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെൻറ് കുവൈത്ത് റോയൽസ് ക്രിക്കറ്റ് ക്ലബ് മാനേജർ രവിരാജ് ഷെട്ടി ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹബന്ധങ്ങൾക്ക് കരുത്തുപകരാനും നാടിെൻറ ഐക്യം പ്രവാസലോകത്തും തനിമയോടെ നിലനിർത്താൻ ഇത്തരം കായികമത്സരങ്ങൾ ശക്തിപകരുമെന്ന് അദ്ദേഹം പറഞ്ഞു.
റോയൽസ് ക്രിക്കറ്റ് ക്ലബ് സംഘാടകൻ രവിരാജ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും അപ്പാരൽ ഹീറോസ് സി.സി ക്യാപ്റ്റൻ ഉദയ് കുമാർ സമ്മാനിച്ചു. റൈസിങ് സ്റ്റാർ സി.സി ടീമിലെ നദീം മികച്ച ബാറ്റ്സ്മാനായും ബി. ശുെഎബ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

