Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​മി​യോ ജൊ​സാ​ക്​ ...

റോ​മി​യോ ജൊ​സാ​ക്​  കു​വൈ​ത്ത്​ ഫു​ട്​​ബാ​ൾ ടീം ​കോ​ച്ച്​

text_fields
bookmark_border
റോ​മി​യോ ജൊ​സാ​ക്​  കു​വൈ​ത്ത്​ ഫു​ട്​​ബാ​ൾ ടീം ​കോ​ച്ച്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ ക്രൊ​യേ​ഷ്യ​ൻ ടെ​ക്​​നി​ക്ക​ൽ ​ഡ​യ​റ​ക്​​ട​ർ റോ​മി​യോ ജൊ​സാ​ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 
കു​വൈ​ത്ത്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ര​ണ്ടു​വ​ർ​ഷ​ത്തെ ക​രാ​റാ​ണ്​ റോ​മി​യോ ജൊ​സാ​ക്​ ഒ​പ്പി​ട്ട​ത്. രാ​ജ്യ​ത്തി​​​െൻറ ഒ​ളി​മ്പി​ക്​ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ക്കും. 45കാ​ര​നാ​യ ജൊ​സാ​കി​​​െൻറ ത​ന്ത്ര​ങ്ങ​ളും സാ​േ​ങ്ക​തി​ക​ത്തി​ക​വും ഇ​നി കു​വൈ​ത്തി​ന്​ വ​ഴി​കാ​ട്ടും. ര​ണ്ട്​ വ​ർ​ഷ​ത്തെ കാ​യി​ക വി​ല​ക്കി​ന്​ ശേ​ഷം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര രം​ഗ​ത്തേ​ക്ക്​ വ​ന്ന കു​വൈ​ത്ത്​ ടീം ​പു​തി​യ ഉ​യ​ര​ങ്ങ​ൾ തേ​ടു​ക​യാ​ണ്. ആ​ഗ​സ്​​റ്റി​ൽ അ​ദ്ദേ​ഹ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ച്ചി​ൽ ടീം ​പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ക്കും. 
2020ൽ ​ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്​​സി​ന്​ ടീ​മി​ന്​ യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ക്കു​ക​യാ​ണ്​ ആ​ദ്യ ക​ട​മ്പ. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി ഏ​താ​നും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും കു​വൈ​ത്ത്​ ക​ളി​ക്കും. ര​ണ്ടു​ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളാ​ണ്​ ഇ​തി​ന​കം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന്​ ഒ​ക്​​ടോ​ബ​ർ 15ന്​ ​ലോ​ക​ക​പ്പ്​ ടീ​മാ​യ ആ​സ്​​ട്രേ​ലി​യ​യു​മാ​യാ​ണ്. ര​ണ്ടാ​മ​ത്തേ​ത്​ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ട്ടി​ല്ല. ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നേ​യു​ള്ളൂ എ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait footballromeo jozak
News Summary - romeo jozak kuwait football coach-kuwait-gulfnews
Next Story