‘റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കരുത്’
text_fieldsകുവൈത്ത് സിറ്റി: റോഹിങ്ക്യയിലെ വംശഹത്യയിൽനിന്നും രക്ഷതേടി ഇന്ത്യയിലെത്തിയ അഭയാർഥികളെ തിരിച്ചയക്കരുതെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ ചേർന്ന കെ.കെ.എം.എ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ വാഗ്മി സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. സി.എഫ്.ഒ മുഹമ്മദലി മത്ര സംസാരിച്ചു.
ജീവകാരുണ്യ പ്രവർത്തന കാമ്പയിനിൽ മികവ് പുലർത്തിയ സോണുകളെയും ബ്രാഞ്ചുകളെയും വ്യക്തികളെയും ആദരിച്ചു. സോണൽ തലത്തിൽ സിറ്റി സോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്ലസ്റ്റർ എ ബ്രാഞ്ച് തലത്തിൽ ഫഹാഹീൽ ബ്രാഞ്ച് ഒന്നാം സ്ഥാനവും ഫർവാനിയ ബ്രാഞ്ച് രണ്ടാം സ്ഥാനവും അബ്ബാസിയ, കർണാടക ബ്രാഞ്ചുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്ലസ്റ്റർ ബി തലത്തിൽ സാൽമിയ, അബു ഹലീഫ, ഹവല്ലി ബ്രാഞ്ചുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സഗീർ തൃക്കരിപ്പൂർ, പി.കെ. അക്ബർ സിദ്ദീഖ്, അലി മാത്ര, ഇബ്രാഹിം കുന്നിൽ, എ.പി. അബ്ദുൽ സലാം, ഹംസ പയ്യന്നൂർ, കെ. ബഷീർ, മുനീർ കോടി, കെ.സി. റഫീഖ്, ബി.എം. ഇഖ്ബാൽ, സി. ഫിറോസ്, മുനീർ തുരുത്തി, ഒ.എം. ഷാഫി, എൻജി. നവാസ്, എ.വി. ഹനീഫ, പി.എ. അബ്ദുല്ല, എച്ച്. അലിക്കുട്ടി ഹാജി, പി.ടി. അസീസ്, എ.വി. മുസ്തഫ, ബഷീർ മങ്കടവ്, മജീദ് റവാബി, പി. റഫീഖ്, അയ്യൂബ് സുരിഞ്ചെ എന്നിവർ ട്രോഫികളും മെമേൻറാകളും വിതരണം ചെയ്തു. മുനീർ തുരുത്തി ഖിറാഅത്ത് നടത്തി. കെ. ബഷീർ സ്വാഗതവും കെ.സി. റഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
