റോക് റെസ്റ്റോഫെസ്റ്റ് ഹനാൻ ഷാ ലൈവ് ഷോ വെള്ളിയാഴ്ച
text_fieldsറസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് (റോക്) എട്ടാം വാർഷികാഘോഷം വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ‘റെസ്റ്റോ-ഫെസ്റ്റ് 2025- ഹനാൻ ഷാ ലൈവ്’ എന്ന പേരിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.
കുവൈത്തിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക സാംസ്കാരിക ഇടപെടലുകൾക്കും നേതൃത്വം നൽകി വരുന്ന റോക്ക് ആദ്യമായാണ് ഇത്തരമൊരു മെഗാ പരിപാടിയുമായി മുന്നോട്ടു വരുന്നത്. പുതുതലമുറയുടെ ആവേശവും ജനപ്രിയനുമായ ഹനാൻ ഷാ ആദ്യമായി കുവൈത്തിൽ എത്തുന്നു എന്നത് റെസ്റ്റോ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. കുവൈത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പാട്ട്, ഡാൻസ്, സാംസ്കാരിക സമ്മേളനം എന്നിവയും ആഘോഷഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസ് വിതരണം പൂർത്തിയായതായും സംഘാടകർ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ റോക് പ്രസിഡന്റ് ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, പ്രോഗ്രാം ജനറൽ കൺവീനർ പി.വി.നജീബ്, ചെയർമാൻ അബൂ തിക്കോടി, പ്രധാന സ്പോൺസർ മാൻഗോ ഹൈപ്പർ ചെയർമാൻ ആൻഡ് സി.ഇ.ഒ റഫീഖ് അഹ്മദ്, റോക്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

