റോക്ക് രണ്ടാംഘട്ട ദുരിതാശ്വാസ സഹായ വിതരണം സമാഹരിച്ചത് 10 ലക്ഷം രൂപ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ സംഭവിച്ച പ്രളയവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന കേരള റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് (റോക്ക്) സമാഹരിച്ച 10 ലക്ഷം രൂപയിൽനിന്നും രണ്ടാംഘട്ട സഹായം എന്ന നിലയിൽ 2,75,000 രൂപ വിതരണം ചെയ്തു.
പ്രളയത്തിൽ സംഭവിച്ച നഷ്ടങ്ങളുടെ തോത് അനുസരിച്ച് എട്ട് അപേക്ഷകർക്ക് നാട്ടിലും കുവൈത്തിലുമായാണ് വിതരണം ചെയ്തത്. അഞ്ചുലക്ഷം രൂപ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. നാട്ടിലെ ധനസഹായ വിതരണത്തിന് എക്സിക്യൂട്ടീവ് മെമ്പർമാരായ കമറുദ്ദീൻ, അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. കുവൈത്തിലെ ഹോട്ടൽ ജീവനക്കാരിൽനിന്ന് കിട്ടിയ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ധനസഹായ വിതരണം ഫഹാഹീലിൽ നടന്നു. ചടങ്ങിൽ ചെയർമാൻ ബക്കർ തിക്കോടി, അബു കോട്ടയിൽ, എം.സി. നിസാർ, അനസ് ജഹ്റ, ഷാഫി മഫാസ്, പി.ടി. ഇബ്രാഹീം, റഷീദ്, സത്താർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
