നേത്ര ശസ്ത്രക്രിയക്ക് ഇനി റോബോട്ടിക് സംവിധാനവും; ലോകത്തിലെ ആദ്യത്തെ റിമോട്ട് നേത്ര ശസ്ത്രക്രിയാ റോബോട്ടിക് സംവിധാനം കുവൈത്തിൽ
text_fields‘റീബോടെക്’
കുവൈത്ത് സിറ്റി: ലോകത്തിലെ ആദ്യത്തെ റിമോട്ട് നേത്ര ശസ്ത്രക്രിയാ റോബോട്ടിക് സംവിധാനം കുവൈത്തിൽ വികസിപ്പിച്ചു. നേത്രരോഗ വിദഗ്ധൻ ഡോ. ഖാലിദ് അൽ സബ്തിയാണ് ‘റീബോടെക്’ എന്ന നൂതന സംവിധാനം അവതരിപ്പിച്ചത്.
വിദൂരമായി കൃത്യതയോടെ നേത്ര ശസ്ത്രക്രിയ നടത്താനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധർക്ക് ഒരുമിച്ച് പ്രവർത്തിക്കാനും ഈ സംവിധാനം വഴി കഴിയും.
ശസ്ത്രക്രിയാ സംഘങ്ങളെ സഹായിക്കുകയും, പിശകുകൾ കുറക്കുകയും, കൃത്യത നിലനിർത്തുകയും ചെയ്യുന്ന ഒരു എ.ഐ- പവർഡ് റോബോട്ടിക് നഴ്‌സും ഇതിന്റെ സവിശേഷതയാണ്. ലോകമെമ്പാടുമുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് നൂതന സാങ്കേതികവിദ്യ വഴി ഭാഗമാകാൻ കഴിയുന്ന സംവിധാനമാണ് ‘റീബോടെക്’എന്ന് ഡോ.ഖാലിദ് അൽ സബ്തി പറഞ്ഞു.
നേത്ര ശസ്ത്രക്രിയയുടെ ഭാവിയെ ഇത് പ്രതിനിധീകരിക്കുന്നു. രോഗനിർണയം മെച്ചപ്പെടുത്തുന്നതിനും, പരിചരണ ഗുണനിലവാരം ഉയർത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിൽ എ.ഐയുടെ ഉപയോഗം വിപുലീകരിച്ചതിനും ആരോഗ്യ മന്ത്രാലയത്തെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

