റോ​ബോ​ട്ടിന്​ ഇനി തീയണക്കൽ ഡ്യൂട്ടിയും

11:30 AM
15/09/2019
അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കുന്ന റോബോട്ട്​ ‍

കു​വൈ​ത്ത് സി​റ്റി: മനുഷ്യൻ ചെയ്യുന്നതും അല്ലാത്തതുമായ ഏതാണ്ടെല്ലാ ഡ്യൂട്ടിയും നിർവഹിച്ചു പോരുന്ന റോ​േബാട്ടുകൾ ഇനി തീയണക്കാനും. അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പു​തി​യ ത​രം അ​ഗ്നി​ശ​മ​ന റോ​ബോ​ട്ട് വി​ജ​ക​ര​മാ​യി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി അ​ഗ്നി​ശ​മ​ന വ​കു​പ്പ് അ​റി​യി​ച്ചു. 

തീ​പി​ടി​ത്തം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സു​ഖ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ഗ്നി​ശ​മ​ന വ​കു​പ്പ്​ റോ​ബോ​ട്ട് പ​രീ​ക്ഷി​ച്ച​ത്. അ​ഗ്നി​ശ​മ​ന വ​കു​പ്പ്​ മേ​ധാ​വി ലെ​ഫ്്റ്റ​ന​ൻ​റ് ജ​ന​റ​ല്‍ ഖാ​ലി​ദ് അ​ല്‍ മ​ക്‌​റാ​ദ്, ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജമൽ അൽ ബൽഹസ് ​തുട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​തി​ശ​ക്ത​മാ​യ വെ​ള്ളം പ​മ്പ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് റോ​ബോ​ട്ട് സ​ജ്ജീ​ക​രി​ച്ച​ത്. വി​ഷ​വാ​ത​ക​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള ക​ഴി​വും അ​ഗ്നി​സു​ര​ക്ഷ പ്ര​വ​ര്‍ത്ത​ക​രെ തീ​പി​ടി​ത്ത​ത്തി​ല്‍നി​ന്നു സം​ര​ക്ഷി​ച്ചു നി​ര്‍ത്താ​നു​ള്ള സം​വി​ധാ​ന​ത്തോ​ടെ​യു​മാ​ണ് റോ​ബോ​ട്ട് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​െൻറ അ​ക​ത്തും പു​റ​ത്തും സു​ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്​ ഇ​ത് സ​ഹാ​യ​ക​ര​മാ​കും. നാ​ല് കാ​മ​റ​ക​ളാ​ണ് റോ​ബോ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​മ​റ​ക​ള്‍ വ​ഴി നാ​ലു കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തു​നി​ന്നു​വ​രെ തീ ​നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന്​ അ​ഗ്നി​ശ​മ​ന വ​കു​പ്പു മേ​ധാ​വി ലെ​ഫ്്റ്റ​ന​ൻ​റ്​ ജ​ന​റ​ല്‍ ഖാ​ലി​ദ് അ​ല്‍ മ​ക്‌​റാ​ദ് വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്​. പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യ​തി​നാ​ല്‍ സു​ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ ഉ​ട​ന്‍ത​ന്നെ റോ​ബോ​ട്ടു​ക​ളെ ഇ​റ​ക്കും.

Loading...
COMMENTS