മോഷണ വ്യാപന കാരണം മയക്കുമരുന്നെന്ന് വിലയിരുത്തൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മോഷണക്കേസുകൾ വ്യാപിക്കാനുള്ള പ്ര ധാന കാരണം യുവാക്കളിലെ മയക്കുമരുന്ന് ശീലമാണെന്ന് വിലയിരുത്തൽ. അഭിഭാഷകർക്കും നി യമവിദഗ്ധർക്കുമിടിയിൽ അൽ അൻബ പത്രം നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. മയക്കുമരുന്നിന് അടിപ്പെട്ട ആളുകൾ ഉൽപന്നങ്ങൾ വാങ്ങാൻ കാശില്ലാതെ വരുമ്പോൾ മോഷണത്തിലേക്കും പിടിച്ചുപറിയിലേക്കും തിരിയുകയാണെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.
അതോടൊപ്പം സ്വകാര്യ പാർപ്പിട മേഖലയിൽ ബാച്ലേഴ്സിന് താമസാനുമതി നൽകുന്നതും പ്രശ്നമാകുന്നുണ്ട്. പെെട്ടന്ന് പണം ഉണ്ടാക്കാൻ സാധിക്കുമെന്നതുകൊണ്ടാണ് ഇത്തരക്കാർ മോഷണം പതിവാക്കുന്നത്. ഈ പ്രവണത ഇല്ലാതാക്കാനുള്ള നിർദേശങ്ങളും ഇവർ മുന്നോട്ടുവെച്ചു. രാജ്യവ്യാപകമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, എല്ലാ പാർപ്പിട മേഖലകളിലും രാത്രികാല നിരീക്ഷത്തിന് പൊലീസിനെ ചുമതലപ്പെടുത്തുക, മോഷണ കേസിലെ പ്രതിക്കെതിരെ ഇസ്ലാമിക ശരീഅത്ത് പ്രകാരം ശിക്ഷ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിച്ചത്. അഭിഭാഷകരായ ഫരീഹ് അൽ കൂഹ്, ഖാലിദ് തർഖി, നിയമജ്ഞരായ ഡോ. ഹമൂദ് അൽ ഖിശ്ആൻ, അബ്ദുല്ല അൽ ജഅ്ഫർ, ശംലാൻ അൽ കന്ദരി, മാധ്യമ പ്രവർത്തകൻ സഈദ് അൽ ഉതൈബി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
