Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടയിൽ ജീവനക്കാരെ കീഴടക്കി കവർച്ച: അന്വേഷണം ശക്തമാക്കി പൊലീസ്

text_fields
bookmark_border
സ്വർണക്കടയിൽ ജീവനക്കാരെ കീഴടക്കി കവർച്ച: അന്വേഷണം ശക്തമാക്കി പൊലീസ്
cancel

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ രണ്ട് ആയുധധാരികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ജലീബ് അൽ ശുയൂഖിലെ സ്വർണക്കടയിൽ ജീവനക്കാരെ കീഴടക്കി മോഷണം നടന്നത്. സ്ത്രീ വേഷത്തിൽ മൂടുപടം ധരിച്ച് എത്തിയ എത്തിയ ഒരാളും മുഖംമൂടി ധരിച്ച് എത്തിയ മറ്റൊരാളുമാണ് കവർച്ച നടത്തിയത്.

സ്വർണ ചെയിനുകളും വളകളും മറ്റ് ആഭരണങ്ങളും പ്രതികൾ കവർന്ന പ്രതികൾ രക്ഷപ്പെടുകയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം മറ്റു ജീവനക്കാരൻ എത്തിയപ്പോഴാണ് സഹപ്രവർത്തകൻ ബന്ധിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഉടൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷടാക്കൾ 9 എം.എം പിസ്റ്റൾ ഉപയോഗിച്ചതായി നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തി.

മോഷ്ടിച്ച വാഹനത്തിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി. നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിവരങ്ങൾ ആറ് ഗവർണറേറ്റുകളിലെയും സ്വർണക്കടകൾക്കും മറ്റും കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Robbery at a gold shop by overpowering employees: Police intensify investigation
Next Story