പൊരിവെയിലിൽ ആശ്വാസമായി വഴിയരികിലെ കുടിവെള്ള വിതരണം
text_fieldsഫർവാനിയ പാർക്കിന് സമീപം വഴിയരികിലെ കുടിവെള്ള സൗകര്യം
കുവൈത്ത് സിറ്റി: കുവൈത്തിലെ കത്തുന്ന വെയിലിൽ യാത്രക്കാർക്ക് ആശ്വാസമായി കുടിവെള്ള വിതരണ സംവിധാനങ്ങൾ. രാജ്യത്ത് പലയിടത്തായി മുനിസിപ്പാലിറ്റി ഇത്തരം സംവിധാനമൊരുക്കിയിട്ടുണ്ട്. മിക്കവാറും പള്ളികളോടനുബന്ധിച്ചും കുടിവെള്ള പൈപ്പുകളുണ്ട്.
ചിലയിടത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്കരികെയുള്ളവ ഏറെ പ്രയോജനപ്രദമാണ്. ലോകത്തിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ കുവൈത്തിൽ പകലിൽ വെയിൽ കൊണ്ട് അൽപദൂരം നടന്നാൽ വാടിത്തളരും. ഇതു കണക്കിലെടുത്താണ് ഉച്ചക്ക് 11 മുതൽ വൈകീട്ട് അഞ്ചുവരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയിട്ടുള്ളത്.
വിലക്ക് പരിധിക്ക് പുറത്തുള്ള ഒേട്ടറെ തൊഴിലാളികൾ പുറത്ത് ജോലി ചെയ്യുന്നുണ്ട്. ഹോട്ടലുകളിലെയും മറ്റും ഡെലിവറി തൊഴിലാളികൾ, സെയിൽസ്മാൻമാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി ഒേട്ടറെ ആളുകൾ കൊടുംവെയിലിൽ ജോലി ചെയ്യുന്നു.
നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിരവധി തൊഴിലാളികൾക്ക് പലയിടത്തായി നേരിയ സൂര്യാതപം ഏറ്റതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം സാഹചര്യത്തിൽ വഴിയരികിലെ കുടിവെള്ള സംവിധാനങ്ങളുടെ പ്രാധാന്യം ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

