Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോഡ് സുരക്ഷ: ശക്തമായ...

റോഡ് സുരക്ഷ: ശക്തമായ പരിശോധന തുടരുന്നു

text_fields
bookmark_border
റോഡ് സുരക്ഷ: ശക്തമായ പരിശോധന തുടരുന്നു
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സ​ുരക്ഷപരിശോധന തുടരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും കഴിഞ്ഞ ആഴ്ച നടത്തിയ ഗതാഗത, സുരക്ഷാ പരിശോധനയിൽ 16,303 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 1,369 അപകടങ്ങൾ കൈകാര്യം ചെയ്തു. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 111 പേരെ അറസ്റ്റു ചെയ്തു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മാത്രം 15,373 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതികൾ ആവശ്യപ്പെട്ട 50 വാഹനങ്ങൾ പിടിച്ചെടുത്തു. ട്രാഫിക് ഉദ്യോഗസ്ഥർ 185 വാഹനങ്ങളും 18 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തു. 169 അപകടങ്ങളും കൈകാര്യം ചെയ്തു.

ഒളിച്ചോട്ടം, അറസ്റ്റ് വാറണ്ട്, ക്രിമിനൽ കുറ്റപത്രം, സിവിൽ എൻഫോഴ്‌സ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 23 തിരയുന്ന വ്യക്തികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് അറസ്റ്റ് ചെയ്തു. കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകളുള്ള മൂന്ന് പ്രവാസികളെയും തിരിച്ചറിയൽ രേഖയില്ലാത്ത രണ്ട് വ്യക്തികളെയും കസ്റ്റഡിയിലെടുത്തു. കോടതി ആവശ്യപ്പെട്ട 25 വാഹനങ്ങൾ കണ്ടുകെട്ടി.

ഇതേ കാലയളവിൽ അടിയന്തര പൊലീസ് യൂണിറ്റുകൾ 930 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 15 വാഹനങ്ങൾ പിടിച്ചെടുക്കുകയും 151 ഗതാഗത അപകടങ്ങളിൽ പ്രതികരിക്കുകയും 1,622 സുരക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.

നിയമലംഘനങ്ങൾ കുറക്കൽ, പൊതു സുരക്ഷ വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനകളെന്ന് അധികൃതർ പറഞ്ഞു. ഗതാഗത സുരക്ഷയും സമൂഹ സുരക്ഷയും മുൻ‌ഗണനകളായി തുടരും. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Road safety: Strong inspection continues
Next Story