വനിതകൾക്കായി റോഡ് റണ്ണിങ് ചാമ്പ്യൻഷിപ്
text_fieldsകുവൈത്ത് അത്ലറ്റിക് ഫെഡറേഷൻ വനിതകൾക്കായി നടത്തിയ റോഡ് റണ്ണിങ് ചാമ്പ്യൻഷിപ്പിലെ വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അത്ലറ്റിക് ഫെഡറേഷൻ വനിതകൾക്കായി റോഡ് റണ്ണിങ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. അൽ ഫതത് ക്ലബിെൻറ അമൽ റൂമി ഒന്നാംസ്ഥാനവും ലുൽവ അൽ അസ്കർ രണ്ടാംസ്ഥാനവും നേടിയപ്പോൾ കുവൈത്ത് ക്ലബിെൻറ നൂറ ആദിൽ മൂന്നാംസ്ഥാനത്തെത്തി. മൂന്നു കിലോമീറ്റർ ദൂരം പത്തു മിനിറ്റും 48 സെക്കൻഡും സമയമെടുത്താണ് അമൽ റൂമി റോഡിലൂടെ ഒാടിത്തീർത്തത്. എല്ലാ മേഖലയിലും സ്ത്രീകൾക്ക് കഴിവ് തെളിയിക്കാൻ കഴിയുമെന്ന് ബോധ്യമാക്കാനാണ് ഇത്തരം പുരാതന മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്നതെന്നും സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം സന്തോഷം നൽകുന്നതാണെന്നും കുവൈത്ത് അത്ലറ്റിക് ഫെഡറേഷൻ അംഗം ഫാത്തിമ അൽ ഇൗസ സമാപന ചടങ്ങിൽ പറഞ്ഞു.