റോഡ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന റോഡ്
കുവൈത്ത് സിറ്റി: രാജ്യത്ത് ഹൈവേകളുടെയും ആഭ്യന്തര റോഡുകളുടെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ജഹ്റ ഗവര്‍ണറേറ്റില്‍ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഉയർന്ന നിലവാരവും എൻജിനീയറിങ് നിലവാരവും ഉറപ്പാക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. സമൂലമായ അറ്റകുറ്റപ്പണികൾ റോഡുകളുടെ കാര്യക്ഷമതയും ഈടും മെച്ചപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു. ഉയർന്ന നിലവാരമുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ സൂചകമാണ്.
ഗുണമേന്മയുള്ള നിർമാണം അറ്റകുറ്റപ്പണികളുടെ ആവശ്യകത വൈകിപ്പിക്കുകയും ദീർഘകാല ചെലവുകൾ കുറക്കുമെന്നും ഡോ. നൂറ അൽ മഷാൻ വ്യക്തമാക്കി. മന്ത്രിയുടെ നിർദേശങ്ങൾ പാലിച്ച് സമൂലമായ അറ്റകുറ്റപ്പണികൾ തുടരുകയാണെന്ന് ജഹ്റയിലെ കോൺട്രാക്ട് 14ന്റെ സൂപ്പർവൈസർ എൻജിനീയർ മസീദ് അൽ അൻസി പറഞ്ഞു. ഖസർ ഏരിയയിലെ ബ്ലോക്ക് 1ൽ അറ്റകുറ്റപ്പണി നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

