രാജ്യത്ത് റോഡ് നവീകരണം പുരോഗമിക്കുന്നു
text_fieldsഅറ്റകുറ്റപ്പണി പുരോഗമിക്കുന്ന ഫഹാഹീൽ എക്സ്പ്രസ് വേ
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. കുവൈത്ത് സിറ്റിയിലേക്കുള്ള ഫഹാഹീൽ എക്സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. രാജ്യത്തെ റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന 18 റോഡ് പുനരുദ്ധാരണ പദ്ധതികളിൽ ഒന്ന് മാത്രമാണിതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ വ്യക്തമാക്കി.
ദീർഘകാല മികവ്, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. നിർമാണ പ്രക്രിയ പൊതുമരാമത്ത് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഫഹാഹീൽ എക്സ്പ്രസ് വേയുടെ സൂപ്പർവൈസിങ് എൻജിനീയർ സുൽത്താൻ അൽ ഒതൈബി പറഞ്ഞു. റോഡ് നവീകരണം നടക്കുന്നതിനാൽ ചില റോഡുകൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.