റോഡ് നവീകരണം പുരോഗമിക്കുന്നു
text_fieldsസുലൈബിഖത്തിലെ റോഡ് നവീകരണം
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ സുലൈബിഖത്തിലെ ഖലഫ് അൽ അഹ്മർ റോഡിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. റോഡുകൾ നവീകരിച്ചുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അൽ മഷാൻ വ്യക്തമാക്കി. മന്ത്രാലയത്തിലെ എൻജിനീയർമാർ പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ട്. നിർമാണത്തിൽ ഗുണമേന്മയും സുരക്ഷയും ഇതുവഴി ഉറപ്പാക്കുന്നു. സുരക്ഷാ പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് അംഗീകൃത സമയപരിധി പ്രകാരം പ്രവൃത്തി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
ഗതാഗത തടസ്സങ്ങളും അപകടസാധ്യതകളും ഒഴിവാക്കാൻ സുരക്ഷിതവും ആധുനികവുമായ റോഡുകൾ അനിവാര്യമാണ്. ഇത് പ്രാവർത്തികമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും മന്ത്രി സൂചിപ്പിച്ചു. നിർമാണ പ്രവൃത്തികളെ തുടർന്നുള്ള താൽക്കാലിക തടസ്സങ്ങളിൽ സഹകരിക്കാനും മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

