റോഡ് അറ്റകുറ്റപ്പണികൾ ഉടന് ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു.ഹൈവേകളുടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രാദേശിക, വിദേശ സ്ഥാപനങ്ങളുമായി 18 കരാറുകളിൽ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. റോഡുകൾ നവീകരിക്കാനുള്ള കരാറുകൾക്ക് ബന്ധപ്പെട്ട സംസ്ഥാന സ്ഥാപനങ്ങൾ അംഗീകാരം നൽകിയതായും മന്ത്രി വ്യക്തമാക്കി.
അതിനിടെ റോഡു പണിക്കിടെ ഗതാഗത തടസ്സമില്ലാതാക്കല്, കരാർ ജോലികള്ക്ക് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടം, കരാർ ഷെഡ്യൂൾ തയാറാക്കൽ, ആവശ്യമായ ബിറ്റുമിൻ ലഭ്യത തുടങ്ങിയ കാര്യങ്ങള് ഉറപ്പാക്കണമെന്ന് ഓഡിറ്റ് ബ്യൂറോ നേരത്തെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതല് മെച്ചപ്പെടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

