റോഡ് അറ്റകുറ്റപ്പണി; വാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: മുപ്പതാം നമ്പർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം.
അബു ഫുതൈറ പ്രദേശത്തിന് എതിർവശത്ത് ഫഹാഹീൽ റോഡിലെ ചില പാതകൾ അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. റോഡ് മുപ്പതിലെ ഇടത് ലൈൻ, മധ്യ ലൈൻ, സ്ലോ മിഡിൽ ലൈനിന്റെ പകുതിയുമാണ് അടച്ചിരിക്കുന്നത്.
അതേസമയം, വലത് ലൈനും അടിയന്തര ലൈനും തുറന്ന നിലയിൽ തുടരുമെന്നും അബു ഫുതൈറ-ഫഹാഹീൽ പ്രവേശന, പുറപ്പെടൽ മാർഗങ്ങൾ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണം ജനുവരി 11 വരെ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

