ജാബിർ അൽ അലിക്ക് സമീപം റോഡപകടം; പ്രവാസി മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: ജാബിർ അൽ അലിക്ക് സമീപമുണ്ടായ റോഡപകടത്തിൽ പ്രവാസി മരിച്ചു. പ്രവാസി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. സ്വദേശി ഓടിച്ചിരുന്ന കാർ ഇടിച്ചാണ് അപകടം. അപകട വിവരം വാഹനമോടിച്ചയാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിൽ അറിയിച്ചതനുസരിച്ച് പൊലീസും ആംബുലൻസും ഉടൻ സ്ഥലത്തെത്തി.
എന്നാൽ, മാരകമായി പരിക്കേറ്റ പ്രവാസി അപകടസ്ഥലത്തുതന്നെ മരിച്ചു. ഫോറൻസിക് ഡോക്ടർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തിന്റെ കൃത്യമായ വിവരം ലഭിക്കുന്നതിനായി അധികൃതർ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

