റിയാസ് മൗലവി വധം: കോടതി വിധി ദൗര്‍ഭാഗ്യകരം -കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: കാസര്‍കോട് ചൂരിയിലെ മദ്റസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ആർ.എസ്.എസ് പ്രവര്‍ത്തകരായ മൂന്നു പ്രതികളെയും വെറുതെവിട്ട കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കുവൈത്ത് കേരളം ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി). ഫോറന്‍സിക് തെളിവ് ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുള്ള കേസില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത് നിയമവൃത്തങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ്.
ആർ.എസ്.എസുകാര്‍ പ്രതിപ്പട്ടികയില്‍ വരുമ്പോഴെല്ലാം കേസന്വേഷണത്തിലുള്‍പ്പെടെയുണ്ടാകുന്ന നിര്‍ലജ്ജമായ നിസ്സംഗത നീതി കാംക്ഷിക്കുന്നവരെ നിരാശരാക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടികാട്ടി.

