റിയാദ് മാരത്തണിൽ കുവൈത്തിൽ നിന്നുള്ള ‘പൂരം ഗഡീസും’
text_fieldsറിയാദ് മാരത്തണിൽ രജീഷ് ചിന്നൻ, ഫെമിജ് പുത്തൂർ,
ഗിരീഷൻ പൗലോസ് എന്നിവർ
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ റിയാദിൽ നടന്ന മൂന്നാമത് എഡിഷൻ റിയാദ് മാരത്തണിൽ കുവൈത്തിൽ നിന്നുള്ള മലയാളികളും. ഇരുപതിനായിരത്തിലധികം പേർ പങ്കെടുത്ത മാരത്തണിൽ തൃശൂർ നിവാസികളായ രജീഷ് ചിന്നൻ, ഫെമിജ് പുത്തൂർ, ഗിരീഷൻ പൗലോസ് എന്നിവർ പങ്കെടുത്തു.
നാല് മണിക്കൂർ കൊണ്ട് 42 കിലോമീറ്റർ ഇവർ വിജയകരമായി ഓടിത്തീർത്തു. കുവൈത്തിലെ മലയാളികളുടെ ഇടയിൽ ഫിറ്റ്നസ് അവബോധം വളർത്തിയെടുക്കാൻ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ‘പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്സ് ടീം’ അംഗങ്ങളാണ് മൂവരും.
കുവൈത്തിൽ ജോലി ചെയ്യുന്ന മൂന്നു പേരും റിയാദ് മാരത്തണിൽ പങ്കെടുക്കുന്നതിനായി സൗദിയിലെത്തുകയായിരുന്നു. കുവൈത്തിലെ പതിവ് പരിശീലനം റിയാദ് മാരത്തണിൽ ഗുണകരമായതായി ഇവർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ‘പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്സ് ടീം’ കുവൈത്തിൽ 26 കിലോമീറ്റർ റൺ സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

