രൂപയുമായുള്ള ദീനാർ വിനിമയ നിരക്കിൽ ഉയർച്ച
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിൽ ഉയർച്ച. ഡോളറിനെതിരെ രൂപയുടെ ഇടിവാണ് ദീനാർ വിനിമയ നിരക്കിലെ ഉയർച്ചക്കു കാരണം. വെള്ളിയാഴ്ച ഒരു കുവൈത്ത് ദീനാറിന് 282 രൂപക്ക് മുകളിൽ മുകളിൽ എക്സി സൈറ്റിൽ രേഖപ്പെടുത്തി. അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം ആദ്യത്തിൽ ഒരു കുവൈത്ത് ദീനാറിന് 284 വരെ എത്തിയത് പിന്നീട് രൂപ ശക്തിപ്പെട്ടതോടെ താഴ്ന്നിരുന്നു.
മൂന്നു ദിവസമായി രൂപയുടെ ഇടിവ് രേഖപ്പെടുത്തുന്നതിനാൽ ദീനാറുമായുള്ള വിനിമയ നിരക്ക് 280 ന് മുകളിലാണ്. വ്യാഴാഴ്ച യു.എസ് ഡോളറിനെതിരെ രൂപ 30 പൈസ ഇടിഞ്ഞ് 86.73ലെത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 69 പൈസയുടെ ഇടിവാണുണ്ടായത്.
ഡോളറിന്റെ ആവശ്യകത വർധിച്ചതും അസംസ്കൃത എണ്ണ വില ഉയർന്നതും രൂപയെ സമ്മർദത്തിലാക്കി. ഇസ്രായേൽ-ഇറാൻ സംഘർഷം എണ്ണവിലയെ സ്വാധീനിക്കുന്നതും കാരണമാണ്. ദീനാറിന് ഇന്ത്യൻ രൂപയിലേക്ക് മാറുമ്പോൾ ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസകരമാണ്. ശമ്പളം ഉയർന്ന നിരക്കിൽ നാട്ടിലേക്ക് കൈമാറാം. നിരക്ക് ഉയരുന്നത് ചെറിയ തുകകൾ അയക്കുന്നവരിൽ വരെ മാറ്റം ഉണ്ടാക്കും. വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

