രിസാല സ്റ്റഡി സർക്കിൾ ‘നോട്ടെക്’ നവംബർ 14ന്
text_fieldsകുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിക്കുന്ന മൂന്നാമത് കുവൈത്ത് നാഷനൽ നോളേജ് ആൻഡ് ടെക്നോളജി എക്സ്പോ (‘നോട്ടെക്’) നവംബർ 14ന് സാൽമിയയിൽ നടക്കും. ശാസ്ത്ര സാങ്കേതിക ലോകത്തിലെ പുതിയ സാധ്യതകളുടെയും നൂതന ആശയങ്ങളുടെയും അറിവ് പകരൽ ലക്ഷ്യമിട്ടാണ് പ്രദർശനം.
സയൻസ്, ടെക്നോളജി, ഹെൽത്ത് എക്സ്പോ പവിലിയനുകൾ, കരിയർ കൗൺസലിങ്, നിർമിതികളുടെ പ്രദർശനങ്ങൾ, നവ സംരംഭകരുടെ ടോക് ആൻഡ് പ്രൊജക്ട് ലോഞ്ചിങ് എന്നിവ ‘നോട്ടെകിൽ’ ഉണ്ടാകും. സാങ്കേതിക അഭിരുചിയും പരിജ്ഞാനവും തെളിയിക്കുന്ന വിവിധ മത്സരങ്ങളും നടക്കും.നോട്ടെകിൽ പങ്കെടുക്കുന്നതിനും അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും 99289468/ 95583993 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

