റിങ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചു
text_fieldsകുവൈത്ത് സിറ്റി: മുഗീറ ബിൻ ഷുബ സ്ട്രീറ്റിൽനിന്നുള്ള അഞ്ചാമത്തെ റിങ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ശൈഖ് സായിദ് അൽ നഹ്യാൻ റോഡിലൂടെ ജഹ്റയിലേക്കുള്ള പ്രവേശനമാണ് താൽക്കാലികമായി അടച്ചത്. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ. അടുത്ത തിങ്കളാഴ്ച പുലർച്ചെ വരെ റോഡ് അടച്ചിടും.
ജഹ്റയിലേക്കുള്ള അഞ്ചാം റിങ് റോഡിലേക്ക് പ്രവേശിക്കാൻ അൽ ബിദ്ദ റൗണ്ട് എബൗട്ട് ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുന്നവര്‍ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

