റിഗ്ഗയി തീപിടിത്ത ദുരന്തം;പരിക്കേറ്റവരെ അഗ്നിരക്ഷാസേന ആക്ടിങ് മേധാവി സന്ദർശിച്ചു
text_fieldsജനറൽ ഫയർ ഫോഴ്സ് ആക്ടിങ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖഹ്താനി
ആശുപത്രി സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: റിഗ്ഗയി തീപിടിത്ത ദുരന്തത്തിൽ പരിക്കേറ്റ് സൗദ് അൽ ബാബ്റ്റൈൻ ആശുപത്രിയിൽ കഴിയുന്നവരെ ജനറൽ അഗ്നിരക്ഷാസേന ആക്ടിങ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖഹ്താനി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ അദ്ദേഹം അവർക്ക് ലഭിക്കുന്ന വൈദ്യസഹായത്തിന്റെ വിവരങ്ങളും അന്വേഷിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമുള്ള ജനറൽ ഫയർ ഫോഴ്സിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.
പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം, ആരോഗ്യകാര്യ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഡോ.ഫയസ് അബ്ദുൽ അസീസ് അഹമ്മദ് എന്നിവരും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖഹ്താനികൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ചയാണ് റഗ്ഗയിലെ രണ്ടു അപ്പാർട്മെന്റിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറു പേർമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

