Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രവാചക ദർശനത്തിലേക്ക് മടങ്ങുക'

text_fields
bookmark_border
പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രവാചക ദർശനത്തിലേക്ക് മടങ്ങുക
cancel
camera_alt

ഐ.​ഐ.​സി ഇ​സ്‍ലാ​ഹി സം​ഗ​മ​ത്തി​ൽ ഡോ. ​ഇ​സ്മാ​യി​ൽ ക​രി​യാ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കുവൈത്ത് സിറ്റി: മനുഷ്യർ നേരിടുന്ന സർവ പ്രതിസന്ധികൾക്കും പരിഹാരം പ്രവാചകൻ കാണിച്ചുതന്ന മാതൃകയിലേക്ക് മടങ്ങലാണെന്ന് കെ.എൻ.എം (മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി) ഡോ. ഇസ്മായിൽ കരിയാട് പറഞ്ഞു.ഇന്ത്യൻ ഇസ്‍ലാഹി സെൻറർ (ഐ.ഐ.സി)സാൽമിയ യൂനിറ്റ് സംഘടിപ്പിച്ച ഇസ്‍ലാഹി സംഗമത്തിൽ 'അനുഗ്രഹമാണ് അന്ത്യ പ്രവാചകൻ' എന്ന ശീർഷകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പ്രബോധനം ചെയ്ത ദർശനം അനുസരിച്ച് ജീവിച്ച് കാണിച്ചുകൊടുത്തു എന്നതാണ് മുഹമ്മദ് നബിയുടെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു. സാൽമിയ ആർട്ടിസ്റ്റിക് യോഗ ഹാളിൽ നടന്ന പരിപാടിയിൽ അബ്ദുറഹീം അധ്യക്ഷത വഹിച്ചു.

അയ്മൻ വസാൻ ഖിറാഅത്തും ബഷീർ പാനായിക്കുളം സ്വാഗതവും പറഞ്ഞു.അറബി കാലിഗ്രഫിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം കരസ്ഥമാക്കിയ ഫാത്വിമ മുഹമ്മദ് റാഫിയെ ആദരിച്ചു. ഹാഷിം കണ്ണൂർ നന്ദി രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Return to Prophetic vision to overcome crises'
Next Story