കുവൈത്തിലേക്കുള്ള തിരിച്ചുവരവ്: രജിസ്ട്രേഷൻ സംവിധാനമൊരുക്കും
text_fieldsകുവൈത്ത് സിറ്റി: 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് ഒാൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കും. രാജ്യത്തിന് ആവശ്യമുള്ള തൊഴിൽ മേഖലയുടെ അടിസ്ഥാനത്തിൽ മുൻഗണന ക്രമത്തിലാണ് വിദേശികളെ വരാൻ അനുവദിക്കുക. ആദ്യ പരിഗണന ഗാർഹിക തൊഴിലാളികൾക്കാവും.ഇഖാമയുള്ളവരെ മാത്രമേ വരാൻ അനുവദിക്കൂ. ഗാർഹിക തൊഴിലാളികളുടെ ക്വാറൻറീൻ ചെലവ് സ്പോൺസർ വഹിക്കണം. ഇവരുടെ പി.സി.ആർ പരിശോധന സർക്കാർ സൗജന്യമായി നടത്തും. ഭക്ഷണം ഉൾപ്പെടെ ക്വാറൻറീന് പ്രതിദിനം 30 ദീനാർ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
വിദേശത്തുനിന്ന് എത്തിയാൽ രണ്ടാഴ്ച ക്വാറൻറീനിൽ ഇരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്ന നിലയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.ഇഖാമ കാലാവധി കഴിഞ്ഞ ഗാർഹിക തൊഴിലാളികളെ ആവശ്യമാണെന്ന് സ്വന്തം സ്പോൺസർ സാക്ഷ്യപ്പെടുത്തിയാൽ പ്രത്യേക ഇളവ് നൽകുന്നതും പരിഗണനയിലുണ്ട്.
അവധിക്ക് പോയി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ഒരുക്കം ആരംഭിച്ചതായി സേവനകാര്യ സഹമന്ത്രി മുബാറക് അൽ ഹാരിസ് വ്യക്തമാക്കിയത് ഇക്കാര്യത്തിലെ ആദ്യ ഒൗദ്യോഗിക സ്ഥിരീകരണമായി.ഗാർഹിക തൊഴിലാളികളുടെ വരവ് ഏതാനും ദിവസത്തിനകം ഉണ്ടാവുമെന്നാണ് വിവരം. മറ്റു തൊഴിലാളികളുടെ മടക്കത്തിന് ചിലപ്പോൾ കുറച്ച് കാത്തിരിക്കേണ്ടിവരും.
മുൻഗണനാടിസ്ഥാനത്തിൽ മറ്റു തൊഴിൽ മേഖലകളിലുള്ളവരെയും വരാൻ അനുവദിക്കുമെന്നാണ് വിവരം.എന്നാൽ, യാത്രക്കും ക്വാറൻറീനും കോവിഡ് പരിശോധനക്കുമുള്ള ചെലവ് മുൻകൂറായി വാങ്ങും. കൃത്രിമ മാർഗത്തിലൂടെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയില്ലെന്നും സാധാരണ നിരക്കോ വിവിധ കാരണങ്ങളാൽ ചെറിയ വർധനയോ മാത്രമേ ഉണ്ടാവൂ എന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

