Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി​ക​ളു​ടെ...

പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്​: ഐ.​സി.​എ​ഫ് കു​വൈ​ത്ത്​ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു

text_fields
bookmark_border
പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്​: ഐ.​സി.​എ​ഫ് കു​വൈ​ത്ത്​ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: നാ​ട്ടി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ഐ.​സി.​എ​ഫ് കു​വൈ​ത്ത്​ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു.

തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക, ഇ​മ്യൂ​ൺ ആ​പ് ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നും വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ക, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ല്ലാം ലി​ങ്കു​ക​ൾ വ​ഴി​യാ​ണ് തി​രി​ച്ചു​വ​രു​ന്ന​വ​ർ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്ന സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ഐ.​സി.​എ​ഫ് ഹെ​ൽ​പ് ഡെ​സ്​​ക്കി​നു​ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ​ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭീ​മ​മാ​യ ടി​ക്ക​റ്റ്​ നി​ര​ക്ക് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ക്കും കു​വൈ​ത്ത് ഐ.​സി.​എ​ഫ് ക​ത്ത​യ​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട്, വേ​ണ്ട​ത് ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ മ​റു​പ​ടി ല​ഭി​ച്ച​താ​യി ഐ.​സി.​എ​ഫ്‌ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ImmigrantsHelp Desk
News Summary - Return of Immigrants: Launch of ICF Help Desk Frightened
Next Story