പള്ളികൾക്ക് പുറത്ത് ഇഫ്താർ ഭക്ഷണ വിതരണത്തിന് നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികൾക്ക് പുറത്ത് ഇഫ്താർ ഭക്ഷണ വിതരണം നിർത്തിവെക്കാൻ നിർദേശം. ഒത്തുചേരലുകൾ ഒഴിവാക്കുകയും സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സാമൂഹിക കാര്യ മന്ത്രാലയം നടപടി.
പള്ളികളിൽ നടക്കുന്നവ ഒഴികെയുള്ള എല്ലാ ഇഫ്താർ വിതരണങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ മന്ത്രാലയം ചാരിറ്റബിൾ സൊസൈറ്റികളുടെയും ഫൗണ്ടേഷൻ ബോർഡുകളുടെയും തലവന്മാർക്ക് നിർദ്ദേശം നൽകി. നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ പള്ളികളിലെ തറാവീഹ് നമാസ്കരം ഒഴിവാക്കാനും അധികൃതർ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

