അമീറിന് ആദരം; ഫോക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആദരമർപ്പിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നടത്തിയ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആദരമർപ്പിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുവൈത്ത് ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ അദാൻ കോഓപറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിലാണ് രക്തദാന ക്യാമ്പ് നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഉച്ചക്ക് 1.30 വരെ നീണ്ട ക്യാമ്പിൽ 150ലധികം ആളുകളാണ് രക്തം ദാനം ചെയ്തത്. കുവൈത്തിൽ ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.രക്തദാനം ചെയ്തവർക്ക് പ്രശംസപത്രവും അൽ മുല്ല എക്സ്ചേഞ്ചിെൻറ സമ്മാനങ്ങളും നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

