ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച ഇസ്മയിലിന് ആദരം
text_fieldsഇസ്മായിലിന് ‘ഹലോ തേർസ്ഡേ’ വാട്സ്ആപ്പ് കൂട്ടായ്മയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കുവൈത്ത് പ്രവാസിയായ കെ.വി. ഇസ്മയിലിനെ കുവൈത്തിലെ സുഹൃത്തുക്കളുടെ ‘ഹലോ തേർസ്ഡേ’ വാട്സ്ആപ് കൂട്ടായ്മ ആദരിച്ചു. സാല്മിയയിൽ നടന്ന ചടങ്ങിൽ ആഷിഖ് ചാലക്കുടി അധ്യക്ഷത വഹിച്ചു. മെഹബൂബ് നടമ്മൽ മെമെന്റോ കൈമാറി. മുഹമ്മദ്, ഷിയാസ്, അൻസാർ, അസ്ലം കാപ്പാട്, സമീർ, റഷീദ് എന്നിവർ സംസാരിച്ചു.
ഹാബീൽ ഹാരിസ്, ഫാത്തിമ മുഹമ്മദ് എന്നിവർ ഖുർആൻ പാരായണം നടത്തി. കുട്ടിയെ രക്ഷിക്കാനിടയായ സാഹചര്യങ്ങളും അനുഭവവും ഇസ്മയിൽ വിശദീകരിച്ചു. ഹാരിസ് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശിയായ ഇസ്മായിൽ കുവൈത്തിൽനിന്നും അവധിക്ക് നാട്ടിൽ പോയപ്പോഴായാണ് വീട്ടിനടുത്തുവെച്ച് ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

