Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹൽ ആപ്പിൽ ‘റെസിഡന്റ്...

സഹൽ ആപ്പിൽ ‘റെസിഡന്റ് റിമൂവൽ’ സേവനം; രജിസ്റ്റർ ചെയ്ത താമസക്കാരെ ഓൺലൈനായി നീക്കം ചെയ്യാം

text_fields
bookmark_border
സഹൽ ആപ്പിൽ ‘റെസിഡന്റ് റിമൂവൽ’ സേവനം; രജിസ്റ്റർ ചെയ്ത താമസക്കാരെ ഓൺലൈനായി നീക്കം ചെയ്യാം
cancel

കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി പുതിയ ‘റെസിഡന്റ് റിമൂവൽ’ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കുവൈത്ത്. വസ്തു ഉടമകൾക്ക് തങ്ങളുടെ വസ്തുവിൽ താമസക്കാരായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ രജിസ്ട്രേഷൻ നീക്കം ചെയ്യുന്നതിനായി പുതിയ ‘റെസിഡന്റ് റിമൂവൽ’ സേവനം ഉപയോഗപ്പെടുത്താം.

താമസക്കാരുടെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ആക്ടിവേറ്റ് ചെയ്ത വസ്തു ഉടമകൾക്കാണ് നിലവിൽ സേവനം ലഭ്യമാകുക. തങ്ങളുടെ വസ്തുവിൽ താമസിക്കുന്നതായി ഔദ്യോഗിക രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരാളുടെ താമസ രജിസ്ട്രേഷൻ നേരിട്ട് ഓഫീസുകളിൽ എത്താതെ തന്നെ ഇലക്ട്രോണിക് ആയി നീക്കം ചെയ്യാൻ ഇതുവഴി സാധ്യമാകും.

ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകാനും, അപേക്ഷയുടെ സ്ഥിതി ഓൺലൈനായി പരിശോധിക്കാനും കഴിയും. അപേക്ഷ അംഗീകരിച്ച ശേഷമുള്ള വിവരങ്ങളും സഹേൽ ആപ്പ് വഴി ലഭിക്കും. സിവിൽ ഇൻഫർമേഷൻ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനും സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുമുള്ള പി.എ.സി.ഐയുടെ നടപടികളുടെ ഭാഗമായാണ് പുതിയ സേവനം സഹൽ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamOnline serviceKuwaitSahal appresidential
News Summary - 'Resident Removal' service on Sahal app; Registered residents can be removed online
Next Story