Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റസിഡൻസി സർട്ടിഫിക്കറ്റ് സഹൽ ആപ് വഴി ഡൗൺലോഡ് ചെയ്യാം

text_fields
bookmark_border
റസിഡൻസി സർട്ടിഫിക്കറ്റ് സഹൽ ആപ് വഴി ഡൗൺലോഡ് ചെയ്യാം
cancel

കുവൈത്ത് സിറ്റി: റസിഡൻസി സർട്ടിഫിക്കറ്റ് ഇനി സഹൽ ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. ഇതിനായുള്ള സൗകര്യം ആഭ്യന്തര മന്ത്രാലയം ഒരുക്കി. ഇതോടെ സാധുവായ റസിഡൻസി സർട്ടിഫിക്കറ്റ് എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും. പുതിയ ഇലക്ട്രോണിക് സേവനം പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ രീതിയിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെയും നടപടികൾ ലളിതമാക്കുന്നതിൻ്റെയും ഭാഗമാണ് പുതിയ സേവനം. പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ സഹൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Residency certificate can be downloaded through Sahal app
Next Story