താമസാനുമതി, റെസിഡൻസി പെർമിറ്റ് മാറ്റം എന്നിവ ഓൺലൈനിൽ
text_fieldsകുവൈത്ത് സിറ്റി: താമസാനുമതി ലഭ്യമാക്കൽ, റെസിഡൻസി പെർമിറ്റ് മാറ്റം എന്നിവ ഇനി ഓൺലൈനായി ചെയ്യാം.ഇതിനായുള്ള സേവനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് വഴി, റെസിഡൻസ് അഫയേഴ്സ് വകുപ്പുമായി ഏകോപിപ്പിച്ചാണ് സേവനം നടപ്പാക്കിയത്.
ആർട്ടിക്കിൾ (18) പ്രകാരം സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ആദ്യ റെസിഡൻസി പെർമിറ്റ് അനുവദിക്കൽ ഉള്‍പ്പടെയുള്ള സര്‍വീസ് ആണ് ആരംഭിച്ചത്. അതോടൊപ്പം, ആർട്ടിക്കിൾ (18) ൽ നിന്നുള്ള പെർമിറ്റ് ആർട്ടിക്കിൾ (14) പ്രകാരമുള്ള റെസിഡൻസിയിലേക്ക് മാറ്റുന്നതിനുള്ള സേവനവും ലഭ്യമാകും. ഡിജിറ്റൽ സേവനങ്ങൾ വിപുലപ്പെടുത്താനും നടപടിക്രമങ്ങൾ ലളിതമാക്കാനുമാണ് പുതിയ സംവിധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവഴി സമയവും അധ്വാനവും ലാഭിക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

