Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ, തൊ​ഴി​ൽ...

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 94 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
kuwait police
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 94 പേ​രെ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാ​ണ് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഫ​റാ​നി​യ, ജി​ലീ​ബ് അ​ൽ ഷു​യൂ​ഖ്, മ​ഹ്ബൂ​ല, ഖൈ​താ​ൻ, അ​ഹ​മ്മ​ദി എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​രി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ട്. രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ​യും വി​സ വ്യാ​പാ​രി​ക​ളെ​യും നേ​രി​ടാ​നു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. പി​ടി​യി​ലാ​കു​ന്ന​വ​രെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. താ​മ​സ നി​യ​മ​ലം​ഘ​ന​ത്തി​ൽ മാ​ത്രം ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ 2695 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം റി​​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 2022 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 2023 മേ​യ് 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് 2695 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യ​തെ​ന്നാ​ണ് പൊ​തു​സു​ര​ക്ഷ വി​ഭാ​ഗം ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrule violation
News Summary - Residence and employment violations-94 people were arrested
Next Story