റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ സെമിനാറും
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തിൽ മലപ്പറം ജില്ല അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷനും മെഡക്സ് മെഡിക്കൽ കെയറും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ സെമിനാറും സംഘടിപ്പിച്ചു. ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഹാളിൽ നടന്ന പരിപാടിയിൽ മാക് പ്രസിഡന്റ് അഡ്വ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. ജയലളിത ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് കളരിക്കൽ കൺവീനറായുള്ള മെഡിക്കൽ സെമിനാറിൽ ഡോ. ജിൻസി ജോസഫ്, ഡോ. ജയലളിത ജയപ്രകാശ് എന്നിവർ ക്ലാസെടുത്തു. ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ് സംസാരിച്ചു.
സെമിനാറിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സൗജന്യ പ്രമേഹ, രക്ത സമ്മർദ നിർണയ പരിശോധന നടത്തി. ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതവും ലേഡീസ് വിങ് ട്രഷറർ ഷൈല മാർട്ടിൻ നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ടു വ്യത്യസ്തമായി. കുട്ടികൾ സ്വാതന്ത്ര്യസമര നേതാക്കളുടെ വേഷം അണിഞ്ഞാണ് പരിപാടിക്കെത്തിയത്. വാസുദേവൻ മമ്പാട്,അനസ് തയ്യിൽ, ജോൺ ദേവസ്യ,അനീഷ് കാരാട്ട് ,അനു അഭിലാഷ്,സിമിയ ബിജു,ഭവ്യ അനീഷ്, ജസീന ബഷീർ എന്നിവർ നേതൃത്വം നൽകി.

