മലർവാടി അബൂ ഹലീഫ ഏരിയ റിപ്പബ്ലിക് ദിനാഘോഷം
text_fieldsമഹ്ബൂല മലർവാടി ബാലസംഘം റിപ്പബ്ലിക്ദിനാഘോഷം
കുവൈത്ത് സിറ്റി: ഐവ അബൂഹലീഫ എരിയക്കുകീഴിലെ അബൂഹലീഫ, മഹ്ബൂല മലർവാടി ബാലസംഘം യൂനിറ്റുകൾ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. അബൂ ഹലീഫ യൂനിറ്റിൽ സൗജത്ത് മുജീഖ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. മലർവാടി ബാലസംഘം അംഗങ്ങളായ ഹാഫ സാജിദ് ഖിറാഅത്തും ശാലിൻ ഹൂദ് സ്വാഗതവും നിയ സൈനബ് നന്ദിയും പറഞ്ഞു. മഹ്ബൂല യൂനിറ്റിൽ റിസ് വാന ടീച്ചർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. മലർവാടി ബാലസംഘം അംഗങ്ങളായ ഇസാൻ ഖിറാഅത്തും സമാൻ സ്വാഗതവും അയ്ഹാം നന്ദിയും പറഞ്ഞു.
അബൂ ഹലീഫ മലർവാടി ബാലസംഘം റിപ്പബ്ലിക്ദിനാഘോഷത്തിൽനിന്ന്
ദേശഭക്തിഗാനാലാപനം, പ്രശ്നോത്തരി, കളറിങ്, ചിത്രരചന, കഥാരചന തുടങ്ങിയ മത്സരങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. 70 ഓളം കുട്ടികൾ പങ്കെടുത്തു. മലർവാടി യൂനിറ്റ് കൺവീനർമാരായ സൗജ മുജീബ്, നാജിയ മെഹ് നാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഐവ ടീം പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

