മലർവാടി ബാലസംഘം റിപ്പബ്ലിക് ദിന സംഗമം
text_fieldsറിപ്പബ്ലിക് ദിന സംഗമത്തിൽ മലർവാടി ബാലസംഘം കുട്ടികൾ
കുവൈത്ത്സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ (ഐവ ) സാൽമിയ ഏരിയയുടെ നേതൃത്വത്തിൽ മലർവാടി കുട്ടികൾക്കായി റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. മലർവാടി സാൽമിയ യൂനിറ്റ് കോഓഡിനേറ്റർ നിഷ്മ നിയാസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രസംഗ മത്സരം, ക്വിസ്, പദ നിർമ്മാണം, കളറിങ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റയ്യാൻ നിയാസ് ഖിറാഅത്ത് നടത്തി. ഇഫ റുഖിയ സ്വാഗതവും മെഹ്ദിയ നന്ദിയും പറഞ്ഞു. മലർവാടി അമ്മാൻ യൂനിറ്റ് കോഓഡിനേറ്റർ തഫ്സീറ, ഷാഹിദ അബ്ദുൽ ലത്തീഫ് തുടങ്ങിവർ പരിപാടികൾ നിയന്ത്രിച്ചു.

