Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെട്രോ മെഡിക്കൽ ഗ്രൂപ്...

മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

 മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ ​സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ചെയർമാൻ ഡോ. അഹ്‌മദ്‌ അൽ ആസ്മി എന്നിവരാണ്​ സന്ദർശിച്ചത്​.

എംബസി അഭയകേന്ദ്രത്തിലുള്ളവർക്ക് മെട്രോ മെഡിക്കൽ കെയറിലെ ചികിത്സയും ആംബുലൻസ് സൗകര്യവും വാഗ്ദാനം ചെയ്തു. കുവൈത്തിലേക്ക് ജോലിയന്വേഷിച്ചു എത്തുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ്​ ആരോഗ്യ ജീവനക്കാർ എന്നിവരുടെ യാത്രക്കും വിസ സംബന്ധമായ കാര്യങ്ങൾക്കും തടസ്സങ്ങളില്ലാതിരിക്കാൻ സഹായിക്കണമെന്ന്​ അഭ്യർഥിച്ചു. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ ചൂഷണത്തെ പറ്റിയും അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യയിൽ മെഡിക്കൽ ടൂറിസം നടപ്പാക്കിയാൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിനോദ സഞ്ചാര ബന്ധത്തിന്​ ഭാവിയിൽ സാധ്യത ഒരുക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുമെന്നും നിർദേശം സമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorMetro Medical Group
Next Story