Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി: കല കുവൈത്ത് പ്രതിഷേധിച്ചു

text_fields
bookmark_border
Reporter TV Police Action
cancel

കുവൈത്ത് സിറ്റി: റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടലിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യവും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ന്യൂസ് ഡെസ്കിൽ പ്രവേശിച്ച പോലീസ് സംഘം മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും, തത്സമയ വാർത്താ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തു.

ന്യൂസ് ഡെസ്കിലെത്തിയുള്ള ഇത്തരം പൊലീസ് നടപടികൾ മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ഗൗരവമായ കടന്നുകയറ്റമാണ്. പൊലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരെ വരുന്ന വാർത്തകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നത്.

അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും, മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും കല ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reporter TV Police Action
Next Story