Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​പാ​ര​സ​മ​യ...

വ്യാ​പാ​ര​സ​മ​യ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
വ്യാ​പാ​ര​സ​മ​യ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​പാ​ര​സ​മ​യ നി​യ​ന്ത്ര​ണം ഇ​നി​യും ല​ഘൂ​ക​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ക​ഴി​ഞ്ഞ​തി​െൻറ​യും വാ​ക്​​സി​നേ​ഷ​ൻ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​െൻറ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ ഒ​രു പ​ടി​കൂ​ടി അ​ടു​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര നി​യ​​​ന്ത്ര​ണ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ​അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വു​ള്ള​ത്. രാ​ത്രി എ​ട്ടി​നു​ പ​ക​രം പ​ത്തു​വ​രെ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ​റാ​യ്​ ദി​ന​പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വീ​ർ​പ്പു​മു​ട്ടി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള വ്യാ​പാ​ര​മേ​ഖ​ല​ക്ക്​ ഇ​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​കും.

രാ​ത്രി എ​ട്ടി​നും പ​ത്തി​നു​മി​ട​ക്ക്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ല്ല ക​ച്ച​വ​ടം ന​ട​ന്നി​രു​ന്നു. ഇൗ ​സ​മ​യം കൂ​ടി സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ വ്യാ​പാ​രി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​കും. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക ക​ർ​ഫ്യൂ​വും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ളും കു​വൈ​ത്തി​ലെ വ്യാ​പാ​രി​ക​​ളെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ആ​ളു​ക​ൾ ജോ​ലി​ക്കു​ പോ​യി വ​ന്ന​തി​നു​ ശേ​ഷ​മാ​ണ്​ പ​ർ​ച്ചേ​സി​ന്​ ഇ​റ​ങ്ങു​ന്ന​ത്​ പ​തി​വ്. ഇൗ ​സ​മ​യ​ത്താ​ണ്​ വ്യാ​പാ​ര​നി​യ​ന്ത്ര​ണം. സ്ഥാ​പ​നം തു​റ​ക്കു​ന്ന​തി​നാ​ൽ വാ​ട​ക, ശ​മ്പ​ള ചെ​ല​വു​ക​ൾ കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു. എ​ന്നാ​ൽ, ഇ​ത​നു​സ​രി​ച്ച്​ വ​രു​മാ​ന​മി​ല്ല. സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്​ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ​പ​ല​പ്പോ​ഴും ചെ​ല​വി​ന്​ വേ​റെ പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണ്​ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഏ​റ​ക്കാ​ലം താ​ങ്ങി നി​ർ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​വ​ർ​ക്കി​ല്ല. ക​ർ​ഫ്യൂ​വും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും അ​വ​സാ​നി​ച്ച്​ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​ണ്​ പ​ല​രും സ്ഥാ​പ​നം പൂ​ട്ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.

നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന​കം താ​ഴു​ വീ​ണു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ർ​ഫ്യൂ​വി​ലും ലോ​ക്​​ഡൗ​ണി​ലും ത​ക​ർ​ന്ന ബി​സി​ന​സ്​ പ​തി​യെ പ​ച്ച​പി​ടി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait trade timekuwait trade
News Summary - Report that trade time control is being relaxed
Next Story