Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരികെയാത്ര: അടുത്ത...

തിരികെയാത്ര: അടുത്ത ആഴ്​ച കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ

text_fields
bookmark_border
തിരികെയാത്ര: അടുത്ത ആഴ്​ച കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ
cancel

കുവൈത്ത്​ സിറ്റി: വിദേശത്ത്​ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തി​​െൻറ രണ്ടാംഘട്ടം മേയ്​ 19ന്​ ആരംഭിക്കു​േമ്പാൾ കുവൈത്തിൽനിന്ന്​ മൂന്ന്​ വിമാനങ്ങൾ. കണ്ണൂർ, തിരുവനന്തപുരം, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ വിമാനമുള്ളത്​.

മേയ്​ 19ന്​ ഉച്ചക്ക്​ 1.10ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 9.10ന്​ കണ്ണൂരിലിറങ്ങും. 20ന്​ ഉച്ചക്ക്​ 1.15ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന രണ്ടാമത്തെ വിമാനം രാത്രി 9.15ന്​ തിരുവനന്തപുരത്തെത്തും.

രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്​സ്​പ്രസുമാണ്​ സർവീസ്​ നടത്തുക. കുവൈത്തിൽനിന്ന്​ 80 ദീനാറാണ്​ ടിക്കറ്റ്​ നിരക്ക്​. 25 കിലോ ബാഗേജും ഏഴുകിലോ ഹാൻഡ്​ ബാഗും അനുവദിക്കും.

മേയ്​ ഏഴുമുതൽ 14 വരെ നടക്കുന്ന ഒന്നാം ഘട്ട ദൗത്യത്തിൽ 64 വിമാനങ്ങളിലായി 14000ത്തോളം പേരെ തിരിച്ചുകൊണ്ടുവരുന്നു. ഒന്നാം ഘട്ടത്തി​​െൻറ ഭാഗമായി ബുധനാഴ്​ച കുവൈത്തിൽനിന്ന്​ കോഴിക്കോ​േട്ടക്ക്​ വിമാനമുണ്ട്​. ഇൗ വിമാനം ഉച്ചക്ക്​ രണ്ടുമണിക്കാണ്​ കുവൈത്തിൽനിന്ന്​ പുറപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightExpatriatescovidrepatriationindia kuwait
News Summary - repatriation second phase flight will fly to Kannur and Thiruvananthapuram
Next Story