ദജീജിൽ നവീകരിച്ച ജോയ് ആലുക്കാസ് ജ്വല്ലറി ഉദ്ഘാടനം ചെയ്തു
text_fieldsദജീജ് ലുലു ഹൈപ്പർമാർക്കറ്റിൽ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ഉദ്ഘാടനം ജോൺപോൾ
ജോയ് ആലുക്കാസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ദജീജ് ലുലു ഹൈപ്പർമാർക്കറ്റിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നവീകരിച്ച ജ്വല്ലറിയുടെ ഉദ്ഘാടനം പിപുലമായി നടന്നു.
ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺപോൾ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കുവൈത്തിലെ മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾ, ജോയ് ആലുക്കാസ് പ്രതിനിധികൾ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് കൂടുതൽ വിശാലമായ സൗകര്യങ്ങളും ആരഭണങ്ങളും വ്യത്യസ്തവും വിപുലവുമായ ശേഖരവും നവീകരിച്ച ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ട്.

