പുനരുപയോഗ ഊർജം; മന്ത്രി ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: പുനരുപയോഗ ഊർജ പദ്ധതികൾ സംബന്ധിച്ച് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രിയും ഭവന സഹമന്ത്രിയുമായ ഡോ. മഹമൂദ് ബുഷെഹ്രി ചൈനീസ് പ്രതിനിധി സംഘവുമായി ചർച്ച നടത്തി. അൽ ഷഗയ പുനരുപയോഗ ഊർജ സ്റ്റേഷന്റെ മൂന്ന്, നാല് ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രാലയം അറിയിച്ചു.
പ്രോജക്ട് ഷെഡ്യൂൾ പാലിക്കുന്നതിനും വേഗത്തിൽ പൂർത്തിയാക്കാനും സാങ്കേതിക സംഘത്തെയും നിയോഗിച്ചു. 3,200 മെഗാവാട്ടിന്റെ ഉൽപാദനശേഷിയുള്ളതാണ് പദ്ധതി. കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഊർജ മേഖലകളിലെ സഹകരണവും വികസിപ്പിക്കാനുള്ള വഴികളും ചർച്ചയിൽ അവലോകനം ചെയ്തു. കുവൈത്തിലെ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ്, ഏഷ്യൻ അഫയേഴ്സ് വിദേശകാര്യ സഹമന്ത്രി അംബാസഡർ സമിഹ് ഹയാത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

