പ്രവാസി തൊഴിലാളികളുടെ പണമയക്കൽ 2.5 ബില്യൺ ദിനാറായി ഉയർന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കൽ 2.5 ബില്യൺ ദിനാറായി ഉയർന്നു. 2025 ആദ്യ പാതത്തിലെ കണക്കാണിത്. 2024 ലെ ഇതേ കാലയളവിൽ ഇത് 2.053 ബില്യൺ ദിനാറായിരുന്നു.
ഏകദേശം 487 ദശലക്ഷം ദിനാറിന്റെ വർധനയുണ്ടായി. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിത്.
മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ, സ്വകാര്യ നിക്ഷേപങ്ങൾ, കുവൈത്ത് ദിനാറിന്റെ ഉയർന്ന മൂല്യം എന്നിവയാണ് വർധനക്ക് കാരണമായത്. കുവൈത്തിലെ പ്രവാസികളിൽ ഇന്ത്യക്കാരാണ് മുൻ നിരയിൽ. ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും പ്രവാസികളിൽ വലിയ ശതമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

