സതീശൻ പാച്ചേനി അനുസ്മരണം
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുസ്മരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ കുവൈത്ത് വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസിനുവേണ്ടി ജീവിച്ചു മരിച്ച നേതാവാണ് സതീശൻ പാച്ചേനിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് ഇല്യാസ് പൊതുവാച്ചേരി അധ്യക്ഷത വഹിച്ചു. ബിനു ചേമ്പാലയം, മനോജ് ചണ്ണപ്പേട്ട, ബത്താർ വൈക്കം, ജോബി ആലക്കോട്, പി.കെ. ഇബ്രാഹിം, അഖിലേഷ് മാലൂർ, സജി മണ്ഡലത്തിൽ, അലക്സ് മാനന്തവാടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ നിവാസികളായ കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി. ശരൺ കോമത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.

