Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാണാതായ മലയാളിയുടെ...

കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
cancel

കുവൈത്ത്​ സിറ്റി: കാണാതായ മലയാളിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. കോട്ടയം വേലൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിലിൽ മുഹമ്മദ്​ അൻസാർ (45) ആണ്​ മരിച്ചത്​. ഒരുമാസം മുമ്പാണ്​ കാണാതായത്​. അന്നുമുതൽ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചുവരികയായിരുന്നു. റെഡി​മെയ്​ഡ്​ ഷോപ്പിലായിരുന്നു ജോലി. മൃതദേഹം കണ്ടെത്തിയതിന്​ സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത്​ ഇദ്ദേഹം ഇരിക്കാറുണ്ടായിരുന്നു എന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണ്​ ഇൗ ഭാഗത്ത്​ കൂടുതൽ അന്വേഷണം നടത്തിയത്​. ബുധനാഴ്​ച കണ്ടെത്തിയ മൃതദേഹം അൻസാറി​േൻറതാണെന്ന്​ ഞായറാഴ്​ച ഫോറൻസിക്​ പരിശോധനയിൽ സ്ഥിരീകരിച്ചു. പിതാവ്​: മുഹമ്മദ്​ ഇബ്രാഹിം. മാതാവ്​: ബീമ ബീവി. ഭാര്യ ദുബൈയിൽ നഴ്​സ്​ ആണ്​. രണ്ട്​ മക്കൾ നാട്ടിലുണ്ട്​. ഫഹാഹീലില്‍നിന്നാണ്​ മൃതദേഹം കണ്ടെടുത്തതെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ ​പബ്ലിക്​ റിലേഷൻസ്​ ആൻഡ്​ സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story