വാർത്തകൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണം
text_fieldsകുവൈത്ത് സിറ്റി: മാധ്യമ ഉള്ളടക്ക വിശ്വാസ്യത ഉറപ്പാക്കുകയും പ്രഫഷനൽ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉണർത്തി വാർത്താവിനിമയ മന്ത്രാലയം. വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസ്താവനകളും കുവൈത്ത് സർക്കാർ അധികൃതരിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും പ്രാദേശിക മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രാലയം അഭ്യർഥിച്ചു.
വിവരങ്ങൾക്ക് ഔദ്യോഗിക അധികാരികൾ നടത്തുന്ന പ്രസ്താവനകളെ ആശ്രയിക്കണം. മാധ്യമ തൊഴിലിന്റെ നിയന്ത്രണങ്ങളും ധാർമികതയും പാലിക്കേണ്ടതിന്റെ ആവശ്യകതയും വാർത്താവിനിമയ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

