ആരോഗ്യപ്രവർത്തകർക്ക് പുതിയ ക്വാറൻറീൻ മാർഗരേഖക്ക് നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് പുതിയ ക്വാറൻറീൻ മാർഗരേഖ കൊണ്ടുവരാൻ നീക്കം നടത്തുന്നു. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതനുസരിച്ച് കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ആരോഗ്യപ്രവർത്തകർ സ്വാബ് പരിശോധനക്ക് വിധേയമാവുകയും നെഗറ്റിവ് ആണെങ്കിലും സമ്പർക്ക ദിവസം മുതൽ ഒരാഴ്ച വീട്ടിൽ ക്വാറൻറീനിൽ കഴിയുകയും വേണം. ഒരാഴ്ചക്ക് ശേഷം നടത്തുന്ന പരിശോധനയിൽ പോസിറ്റിവ് ആണെങ്കിൽ സ്വാബ് ടെസ്റ്റ് മുതൽ പത്തുദിവസം ക്വാറൻറീനിൽ കഴിയണം. പുതിയ മാർഗരേഖ പ്രാബല്യത്തിലായിട്ടില്ല. മാർഗരേഖ സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

