'ഇന്ത്യയെ രക്ഷിക്കാൻ മതേതര കക്ഷികൾ ഒന്നിച്ചുനീങ്ങണം'
text_fieldsഐ.ഐ.സി പൊതുസമ്മേളനത്തിൽ ഡോ. ഇസ്മായിൽ കരിയാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയെ ബാധിച്ച മഹാവിപത്തായ ഫാഷിസത്തിന്റെ പിടിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മതേതര കക്ഷികൾ ഒന്നിച്ചുനീങ്ങണമെന്ന് കെ.എൻ.എം മർക്കസുദ്ദഅവ സെക്രട്ടറി ഡോ. ഇസ്മായിൽ കരിയാട് പറഞ്ഞു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) 'സമകാലിക ഇന്ത്യ ന്യൂനപക്ഷ നിലപാടുകൾ'എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ നേരിടാൻ ന്യൂനപക്ഷ തീവ്രത എന്നത് ആത്മഹത്യപരമാണ്. ന്യൂനപക്ഷ തീവ്രവാദം എന്ന വ്യാജ പ്രചരണം നടത്തിയാണ് ഫാഷിസം വളരാൻ ശ്രമിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്ഷമയും നന്ദിയും വിശ്വാസിയുടെ വിജയത്തിന്റെ മാനദണ്ഡമാകണമെന്ന് 'വിശ്വാസിയുടെ ജീവിതം'എന്ന വിഷയത്തിൽ സംസാരിച്ച ശമീം ഒതായി സൂചിപ്പിച്ചു. അബൂബക്കർ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. ഹാഷിൽ യൂനുസ് സലീം ഖിറാഅത്ത് നടത്തി.
കുവൈത്തിലെ ഇതര സംഘടന പ്രതിനിധികളായ മുഹമ്മദ് ഷബീർ (ഫ്രൈഡേ ഫോറം പ്രസിഡന്റ്), അഡ്വ. അബ്ദുൽ ഗഫൂർ (എം.ഇ.എസ് കൺവീനർ), ഖാലിദ് ഹാജി (കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ അൽ അൻസാരി (അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ) എന്നിവർ പങ്കെടുത്തു. ജന. സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവും യൂനുസലീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

