നീതിയുടെ സാരാംശങ്ങളാണ് മതങ്ങൾ -ടി.പി. മുഹമ്മദ് ഷമീം
text_fieldsകെ.ഐ.ജി ഫഹാഹീൽ-അബൂഹലീഫ ഏരിയ ചർച്ച സംഗമത്തിൽ ടി.പി. മുഹമ്മദ് ഷമീം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എല്ലാ മത ദർശനങ്ങളും ഉദ്ഘോഷിക്കുന്നത് നീതിയുടെ സാരാംശങ്ങളാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ടി.പി. മുഹമ്മദ് ഷമീം. ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ഫഹാഹീൽ-അബൂഹലീഫ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ദർശനവും മറ്റൊന്നിനെ നിരാകരിക്കുന്നില്ല. അംഗീകരിക്കുകയും സത്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതുപോലെ തന്നെ ഒരു ദർശനം മറ്റൊന്നിനെ നിഷ്കാസനം ചെയ്യുമ്പോൾ നശിക്കുന്നത് മനുഷ്യ വംശവും അവർ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളുമാണെന്നും അദ്ദേഹം ഉണർത്തി.
ചർച്ച സംഗമ സദസ്സ്
കോഹിന്നൂർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ്, വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.വി. ഫവാസ് ഖുർആൻ പാരായണം നടത്തി.
അബൂഹലീഫ ഏരിയ പ്രസിഡന്റ് കെ.എം. ഹാരിസ് സ്വാഗതവും ഐ.കെ. ഗഫൂർ നന്ദിയും പറഞ്ഞു. സാബിക് യൂസഫ്, എസ്.എ.പി. ഷറഫുദ്ദീൻ, നിഹാദ് നാസർ, ബാസിത് പാലാറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

